താന്തോന്നി എന്ന ചിത്രത്തിനു ശേഷം ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഐസിയു എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ഒരാളിലായ് മനം ഒരാളിലായ്... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമിച്ച ഉറിയടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാകുന്നു.